പൂജ സമയം

രാവിലെ

സമയം പൂജ
05:30 A.M നടതുറക്കല്‍
06:15 A.M ഗണപതിഹോമം
06.45 A.M ഉഷപൂജ
09.30 A.M ഉച്ചപൂജ
10.00 A.M നട അടയ്ക്കല്‍

വൈകുന്നേരം

സമയം പൂജ
05:00 P.M നടതുറപ്പ്
06:45 P.M ദീപാരാധന‍
07.45 P.M അത്താഴപൂജ
08.00 P.M നടയടപ്പ്

വഴിപാട് വിവരം

വഴിപാടിനം /Rs
അര്‍ച്ചന 10
നെയ്യ് വിളക്ക് 20
വിദ്യാസൂക്തം അര്‍ച്ചന 20
ഭാഗ്യസൂക്തം അര്‍ച്ചന 20
കാര്യസിദ്ധിപൂജ 30
സാരസ്വതമംഗളപൂജ(ബുധന്‍) 60
സാരസ്വതാഘൃതം നെയ്യ് ജപിച്ചത് 70
സാരിസമര്‍പ്പണം 50
വിളക്കുസമര്‍പ്പംണം 50
ഐക്യമത്യസൂക്തം 50
സ്വയംവരാര്ച്ചന 25
വഴിപാടിനം /Rs
നിത്യപൂജ 1000
പൂജ (ഒരു നേരം) 500
വിദ്യാരംഭം 100
ഗണപതി ഹോമം 100
പാല്പ്പായസം 200
നൂല്ജഹപം 20
ചിലങ്കപൂജ 25
പേനപൂജ 10
വയമ്പുപറസമര്‍പ്പണം 100
നാവും നാരായവും സമര്‍പ്പണം 60
സർവ്വാലങ്കാരപൂജ2000
സാരസ്വതമംഗളപൂജ (എല്ലാ ബുധനാഴ്ചകളിലും രാവിലെയും വൈകുന്നേരവും)

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആയുരാരോഗ്യ സൗഖ്യങ്ങളുണ്ടാകുന്നതിനുവേണ്ടിയും എല്ലാ ബുധനാഴ്ചകളിലും രാവിലെയും വൈകുന്നേരവും നടത്തുന്ന വിശേഷാല്‍ പൂജയാണ് ഇത്. പ്രവര്‍ത്തവനമണ്ഡലങ്ങളിലെ തടസ്സം നീങ്ങുന്നതിനും വിജയം കൈവരുന്നതിനും ഏറെ ഫലപ്രദം.

നാവും നാരായവും സമര്‍പ്പണം

സംഭാഷണശേഷിയും എഴുതാന്‍ വേണ്ടുന്ന സാമര്‍ത്ഥ്യവും വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് നാവും നാരായവും സരസ്വതീ ദേവിക്കു സമര്‍പ്പിക്കുന്നത്. സംഗീതം, പ്രസംഗം. പരീക്ഷാവിജയം. ചിത്രമെഴുത്ത്‌ തുടങ്ങിയ രംഗങ്ങളില്‍ ഏറെ ഫലപ്രദം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലാ നാളിലും ഇത് സമര്‍പ്പിക്കാം.

വയമ്പു പറ നിറയ്ക്കല്‍, വിദ്യാസൂക്ത അര്‍ച്ചന

കുഞ്ഞുങ്ങള്‍ സംസാരിക്കാനും, ഉച്ചാരണശുദ്ധിക്കും, സംഗീതജ്ഞാനം വാക്ചാതുര്യം മുതലായവ വര്‍ദ്ധിക്കാനും അത്യുത്തമം. വിദ്ധ്യാര്‍ത്ഥിരകള്‍ക്കും കലാകാരന്മാര്‍ക്കും ദേവിയുടെ അനുഗ്രഹം സിദ്ധിക്കാന്‍ ഏറെ ഫലപ്രദം. എല്ലാ നാളിലും ഇത് നടത്താവുന്നതാണ്.

പാല്പായസം

അറിവു വര്‍ദ്ധിക്കുന്നതിനും, ചിന്താശേഷി വളര്‍ത്തുന്നതിനും സ്വഭാവശുദ്ധി നേടുന്നതിനും ദോഷനിവാരണത്തിനുമായി വിദ്യാദേവതയുടെ പ്രീതി ലഭിക്കാന്‍ ഏറെ പ്രയോജനകരം. ആയുരാരോഗ്യസമ്പല്പ്രതദമായ പാല്പ്പായസ വഴിപാട് എല്ലാദിനവും ചെയ്യാവുന്നതാണ്.

കാര്യസിദ്ധി പൂജ

വിഘ്ന നിവാരണത്തിനും, ദോഷങ്ങള്‍ നീങ്ങുന്നതിനും, ഉദ്ദിഷ്ടകാര്യം നേടുന്നതിനും കുടുംബത്തിലും ജോലിസ്ഥലത്തും ക്ഷേമവും ഐശ്വര്യവുമുണ്ടാകുന്നതിനും, ഉന്നതവിജയം കൈവരിക്കുന്നതിനും ആര്‍ക്കും നടത്താവുന്ന ഈ പൂജയ്ക്ക് എല്ലാ ദിവസവും ഇവിടെ സൗകര്യമുണ്ടായിരിക്കും.

സാരസ്വതഘൃതം ജപിച്ചത്

ആയുര്‍വേദവിധിപ്രകാരം തയ്യാറാക്കി ദേവീസന്നിധിയില്‍ ജപിച്ച സാരസ്വതഘൃതം ക്ഷേത്രസന്നിധിയില്‍ നിന്ന് ലഭിക്കുന്നതാണ്. കുട്ടികള്‍ക്ക് ബുദ്ധിശക്തിയും കലാവാസനയും വളരുന്നതിന് അത്യുത്തമം.

സാരി സമര്‍പ്പണം/താലി സമര്‍പ്പണം

സര്‍വ്വയിശ്വര്യസിദ്ധിക്കും ഉദ്ദിഷ്ടകാര്യലബ്ധിക്കും വേണ്ടി ദേവിക്കു സാരി സമര്‍പ്പിക്കുന്നത് ഉത്തമമാണ്. എല്ലാ നാളിലും സാരി സമര്‍പ്പിക്കുന്നത് ഉത്തമമാണ്

NB:ക്ഷേത്രത്തില്‍ എല്ലാദിവസവും വിദ്യാരംഭം നടത്തുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്

Powered By

Address

ശ്രീ സരസ്വതീ ദേവീക്ഷേത്രം
പൂജപ്പുര
തിരുവനന്തപുരം, കേരള 695012

 90481 05521

  contact@poojappurasaraswathydevi.org


©2018 Sree Saraswathi Temple All Rights Reserved