About Us

സരസ്വതീപൂജയും വിദ്യാരംഭവും

ആദിപരാശക്തിയെ സരസ്വതീഭാവത്തില്‍ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ മുഖ്യമാണ് ഇത്. രണ്ടു പാദങ്ങളും ബ്രഹ്മതത്ത്വത്തിലുറപ്പിച്ചു മടിയില്‍ മാണിക്യവീണവെച്ച് താമരപ്പൂവിലിരിക്കുന്ന സരസ്വതീദേവി പ്രതിഷ്ഠ മറ്റെങ്ങും തന്നെയില്ല. അങ്ങനെ അപൂര്‍വ്വതകള്‍ പലതും ഈ ക്ഷേത്രത്തോടനുബന്ധിച്ചു നില്‍ക്കുന്നു. എന മാത്രമല്ല അമ്മ ക്ഷിപ്രപ്രസാദിനികൂടിയാണ്. ദേവീഭാഗവത പാരായണവും ലളിതാസഹസ്രനാമജപവും പാല്‍പ്പായസനിവേദ്യവും ഉത്സവദിനങ്ങളിലെ കഷായതീര്‍ത്ഥവും അന്നദാനവുമെല്ലാം സരസ്വതീദേവിക്ക് പ്രിയപ്പെട്ട വഴിപാടുകളാണ്. സംഗീതാരാധനയും, വയമ്പുപറ, നാവും നാരായവും സമര്‍പ്പണം എന്നീ വഴിപാടുകളും കൂട്ടത്തില്‍പെടുന്നു. കുട്ടികളുടെ വിദ്യയ്ക്കും ബുദ്ധിവികാസത്തിനും സാരസ്വതഘൃതം ജപിച്ച് നല്കുന്നു. കൂടാതെ വിദ്യാസൂക്തം അര്‍ച്ചനയും നടത്തുന്നു. ബുധനാഴ്ച മാത്രം നടത്തുന്ന സാരസ്വതമംഗള പൂജ വളരെ വിശിഷ്ടമാണ്

സരസ്വതീപൂജയുടെ മഹാസന്ദേശം

അറിവിന്റെഹയും ആനന്ദത്തിന്റെ്യും മഹാസന്ദേശമാണ് സരസ്വതീപൂജ നല്‍കുന്നത്. മനുഷ്യരും മൃഗങ്ങളും പക്ഷികളും വൃക്ഷങ്ങളുമുള്‍പ്പെയടെ സമസ്ത ജീവരാശിയും ജീവനില്ലാത്ത സൂര്യചന്ദ്രാദി പദാര്‍ത്ഥനങ്ങളുമെല്ലാം ലോകമാതാവായ ആദിപരാശക്തിയുടെ മക്കളാകുന്നു. അതിനാല്‍ എല്ലാപേരും സഹോദരങ്ങളാകുന്നു എന്നതാണ് ആ മഹാസന്ദേശം സംഘര്‍ഷ്ലമല്ല, മറിച്ച് അഹിംസാത്മകമായ സഹകരണമാണ് ജീവിതത്തിന്റെ ആദര്‍ശം. ലോകത്തെ മുഴുവന്‍ ഈശ്വരനായി കണ്ട് സ്വന്തം കഴിവുകള്‍ ലോകനന്മയ്ക്കായി സേവനരൂപേണ ഏവരും സമര്‍പ്പിക്കണം. അത് ആനന്ദകരമായ ജീവിതത്തെ എല്ലാപേര്‍ക്കും ഉറപ്പാക്കുന്നു. അതിന്റെ പരിശീലനമാണ് നവരാത്രിമഹോത്സവപരിപാടികളുടെ പൂജപ്പുര ശ്രീ.സരസ്വതീദേവീക്ഷേത്രത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്

കഞ്ഞിവീഴ്ത്തും കാവടിയും

പൊതുജനങ്ങള്‍ക്ക് സരസ്വതീദേവീക്ഷേത്രത്തോടും കുമാരസ്വാമിയോടുമുള്ള വര്‍ദ്ധിച്ചുവരുന്ന സമര്‍പ്പാണത്തിന്റെ ഉത്തമദൃഷ്‌ടാന്തങ്ങളാണ് വിജയദശമിദിവസം ഇവിടെ നടന്നുവരുന്ന വര്‍ണ്ണാഭമായ കാവടിഘോഷയാത്രയും കഞ്ഞിവീഴ്ത്തും. നാല്‍പ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് മൂന്നു നേര്‍ച്ചഴക്കാവടികളുമായി ആരംഭിച്ച കാവടി ഘോഷയാത്ര ആണ്ടുതോറും വളര്‍ന്ന് കഴിഞ്ഞവര്‍ഷംഘ ആയിരത്തി മുന്നൂറില്‍പരം കാവടികളായിത്തീര്‍ന്നു. പുഷ്പക്കാവടി, ഭസ്മക്കാവടി, പാല്‍ക്കാവടി, പനിനീര്‍കാവടി മുതലായവയോടൊപ്പം അസംഖ്യം വേല്‍കാവടികളും പറവക്കാവടികളും അതിനായി അണിനിരക്കുന്നു. നാടിന്റെ് നാനാഭാഗങ്ങളില്‍ നിന്നാണ് ഭക്തജനങ്ങള്‍ വ്രതമെടുത്ത് ഇതിനായി എത്തിച്ചേരുന്നത്. കാവടി നിറയ്ക്കുന്ന ചെങ്കള്ളൂര്‍ ശ്രീമഹാദേവക്ഷേത്രം മുതല്‍ സരസ്വതീമണ്ഡപംവരെ പൂജപ്പുരയിലുള്ള വിശാലമായ രാജവീഥി ഈ സമയം ഭക്തജനങ്ങളാല്‍ തിങ്ങിനിറയും

Gallery

Powered By

Address

ശ്രീ സരസ്വതീ ദേവീക്ഷേത്രം
പൂജപ്പുര
തിരുവനന്തപുരം, കേരള 695012

 90481 05521

  contact@poojappurasaraswathydevi.org


©2018 Sree Saraswathi Temple All Rights Reserved